അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്കായി അമേരിക്കയിലേക്ക് പോയ മഹാബലിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വെച്ചു ചോദ്യം ചെയ്തു. ഷാരൂഖ് ഖാന്റെ പേരില്‍ ഖാന്‍ എന്നുള്ളത് കൊണ്ടതും അബ്ദുല്‍ കലാമിന്റെ പേരില്‍ അബ്ദുല്‍ എന്നുള്ളത് കൊണ്ട് അവരെ തടഞ്ഞു വെയ്ച്ചത്. ഇത് പോലെ പണ്ടേ പയങ്കര ധീര്‍ഘവീക്ഷണം ഉള്ള അമേരിക്കന്‍ ഇച്ചായന്മാരാ മഹാബലിയുടെ പേര് മുഹമ്മദാലി എന്ന് തെറ്റിധരിച്ചു പുള്ളിക്കരേനെ ചോദ്യം ചെയ്തത്. ഒരു എക്സ് രാജാവായ തന്നെ തടഞ്ഞു വെയ്ക്കുകയും കൂടെ വന്ന വാമനനെ വിട്ടയുക്കയും ചെയ്ത അമേരിക്കന്‍ എയര്‍പോര്‍ട്ട് പോലീസിന്റെ നടപടി തന്നെ വളരെ ദുഖിപ്പിച്ചു എന്ന് പിന്നീട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പൊട്ടി കരഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞതു. ഈ നടപടിയില്‍ കേരളത്തില്‍ വ്യാപകമായ പ്രധിഷേധം DYXI നാഷണല്‍ ഹൈവേ ഉപരോധിക്കുകയും, KSRTC ബസ്സിനു കല്ല് എറിയുകയും ചെയ്തു. കായംകുളത്ത് ട്രെയിന്‍ ഉപരോധിക്കാന്‍ എത്തിയവര്‍ രാവിലെത്തെ വഞ്ചിനാട് വെരുന്നത് കണ്ടു നാല് പാടും ചിതറി ഓടി. നെറ്റൊട്ടത്തിന്റെ ഇടയില്‍ നാല് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു, ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. SFK കേരളത്തിലെ എല്ലാ ക്യംപസുകളിലും പഠിപ്പ് മുടക്കി. കൈപ്പമന്ഗലം അംഗന്‍വാടിയില്‍ സമരക്കാരും അധ്യാപകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെയില്‍ ഒരു അധ്യാപകന്‍ കഞ്ഞികലത്തില്‍ വീണു പൊള്ളല്‍ ഏറ്റു. യുവ കൊണ്ഗ്രസ്സിലെ ചുണ കുട്ടികള്‍ കൊടകരയില്‍ ധരണ നടത്തുകയും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു സര്‍ക്കാര്‍ രാജിവെയ്ക്കണം എന്നും ആവശ്യപെട്ടു.
ഈ സംഭവത്തില്‍ അമേരിക്കന്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെ ആണ് :
സെപ്റ്റംബര്‍ 11 ആയ കൊണ്ട് സുരക്ഷ കര്‍ശനം ആക്കിയിരുന്നു. ഈ സമയത്താണ് കിരീടവും ഓലകുടയും കുടവയറും ആയി മഹാബലിയുടെ വരവ്. പാസ്പോര്‍ട്ട് വാങ്ങി നോക്കിയ അമേരിക്കന്‍ പോലീസുകാര്‍ക്ക് വല്ലോം അറിയാമോ മഹാബലിയെ? പുല്ലു പോലെ കേരളം എഴുതി കൊടുത്ത മോനല്ലേ.... പാസ്പോര്‍ട്ട് തുറന്നു നോക്കിയത് ടോണി എന്ന പോലീസ് അച്ചായനാ... തൊറന്നു നോക്കിയതും പുള്ളിക്കരെന്‍ ഞെട്ടി വെറച്ചു വീരപ്പന്റെ പോലെ ഉള്ള മീശ, ചോര കണ്ണുകള്‍, എടുക്കാന്‍ വയ്യാത്ത കിരീടം, പേര് വായിച്ചു "മുഹമ്മദാലി". ഒടനെ അലാറം ഞെക്കി അവിടുന്നും ഇവിടുന്നും കൊറേ പോലീസുകാര്‍ പാഞ്ഞെത്തി മാവേലിയെ വളഞ്ഞു. പേരിലുണ്ടായ മിസ്സ് അന്ടര്സ്ടാന്റിംഗ് ആണ് കാരണം എന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.
മാവേലിയുടെ സീനിയര്‍ അഡ്വൈസര്‍ എന്ന് സ്വയം വിശേഷിപിച്ചു കൊണ്ടു കേരളത്തിലെ ഒരു സീനിയര്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ ഇങ്ങനെ പ്രതികരിച്ചു: അമേരിക്കന്‍ ബൂര്‍ഷ്വാ നടപടി മാനുഷിക മൂല്യങ്ങളുടെ അപചെയം ആണെന്നും ഇതിനെ താമസിക്കുന്നിടെത് വിസര്‍ജിക്കുന്ന ഒരു ജീവിയുടെത് പോലെ ആണെന്നും അതായത് പട്ടി അല്ലേല്‍ പക്ഷിയുടെത് എന്ന ഒരു ആഗോള പ്രതിഭാസത്തിന്റെ ഫലമായിട്ടുള്ള ഒരു മൂല്യ ചൂതി ആണ്. നമ്മുടെ ജനപ്രീയ മന്ത്രി സുധാജി പറഞ്ഞത് ഇങ്ങനെ: അമേരിക്കന്‍ കൊഞ്ഞാണന്മാര്‍ എന്തോ കാട്ടാനാ മുണ്ട് പൊക്കി കാണിക്കുമായിരിക്കും അങ്ങനെ ആണേല്‍ അടിയും കിട്ടും, ഇതില്‍ പ്രതിഷേധിച്ചു ഞാന്‍ ഇനി അമേരിക്കയിലോട്ടു ഇല്ല. പ്രതിഷേധിചിട്ടാ അല്ലാതെ പേടിച്ചിട്ടല്ല. മന്ത്രിയുടെ സാംസ്കാരികമായ പദങ്ങള്‍ അനര്‍ഗള നിര്‍ഗള്ളമായി പ്രവഹിച്ചപ്പോള്‍ പത്രക്കാര്‍ മുണ്ടും പൊക്കി ഓടി.
ഇന്ത്യന്‍ എംബസി ഇടപെട്ടു മാവേലിയുടെ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കരമടച്ച രസീതും പാതാളതീന്നു വെരുതിച്ച ശേഷമാണ് അദ്ദേഹത്തിനെ വിട്ടയച്ചത്. ഇല്ലായിരുന്നേല്‍ ഗ്വാന്ടനാമ ജയിലില്‍ ഇറാഖ്‌ി തടവുകാരുടെ കൂടെ ഉണ്ട തിന്നേണ്ടി വന്നെന്നെ പാവത്തിന്. അങ്ങനെ വല്ലതും സംഭവിചിരുന്നേല്‍ പിന്നെ ഓണം എന്തായേനെ..
വാല്‍കഷണം: ഓണം എന്തായാലും മാവേലി എങ്ങനെ ആയാലും മലയാളിക്ക് രണ്ടെണ്ണം വീശണം..............
Sunday, September 6, 2009
10 ജാഡ ടിപ്സ്
അവധിക്കു നാട്ടില്‍ വരുന്ന ചേട്ടന്‍മാര്‍ക്കായി 10 ജാഡ ടിപ്സ്..
1) നാട്ടില്‍ വരുന്നതുമുതല്‍ തിരിച്ചു പോകുന്നതു വരെ എയര്‍ റൂട്ട് എഴുതി ഒട്ടിച്ച കടലാസ് വലിയ പെട്ടിയില്‍നിന്നും ഇളക്കാതിരിക്കുക. പെട്ടി സ്വീകരണ മുറിയില്‍ തന്നെ വെക്കാന്‍ ശ്രദ്ധിക്കുക.
2) ഹോട്ടലില്‍ പോയാല്‍ പാത്രം ചൂടുവെള്ളത്തില്‍ കഴുകുവാന്‍ ആവശ്യപെടുക. ആഹാരത്തിനു എരിവു കൂടുതലാണ് എന്നു പരാതി പറയുക. ചായകടയില്‍ ആണെങ്കിലും 'ഫിംഗര്‍ ബൌള്‍' ചോദിക്കുക.
3) എപ്പോഴും നാട്ടിലെ ചെളി, പൊടി, റോഡില്‍ തുപ്പുന്ന മനുഷ്യര്‍, റോഡിലെ കുഴി തുടങ്ങിയവയെ പറ്റി ധാര്‍മീകരോക്ഷതോടെ സംസാരിക്കുക..
4) നാട്ടിലുള്ള പഴയ സ്നേഹിതരെ കാണുമ്പോള്‍ കേരളത്തിലെ ജീവിത രീതിയെ പറ്റി ഒന്നും അറിയാത്തതുപോലെ സംസാരിക്കുക. ഫ്ലൈ ഓവര്‍, ഡേ ലൈറ്റ് സേവിംഗ് ടൈം, ബുള്ളെറ്റ് ട്രെയിന്‍ എന്നീ കാര്യങ്ങളുടെ ആവശ്യകതയെ പറ്റി പഞ്ചായത്തു പ്രസിടെന്റിനെ ബോധവല്‍കരിക്കുക.
5) സീറോ എന്നതിന് 'ഓ' എന്നും, യേസ് എന്നതിന് 'യപ്പ് ' എന്നും, നോ എന്നതിന് 'നോപ്' എന്നും പറയുക. സെഡ് എന്ന അക്ഷരത്തെ 'സീ' എന്നേ ഉച്ചരിക്കാവു. തീയതി എഴുതുമ്പോള്‍ ആദ്യം മാസം പിന്നെ ദിവസം എന്ന ക്രമത്തിലെഴുതുക.
6) തൂക്കം പൌണ്ടിലും ദൂരം മൈലിലും മാത്രം പറയുക. ലക്ഷം, കോടി തുടങ്ങിയവ മിണ്ടരുത്. പകരം മില്യന്‍, ബില്യന്‍ ഒക്കെ മതി. നാരങ്ങാമുട്ടായി വാങ്ങിയാലും എത്ര ഡോളര്‍, പൌണ്ട്, റിയാല്‍, ദിര്‍ഹം എന്നേ ചോദിക്കാവൂ.
7) കഴുകരുത്, ടിഷ്യൂ ഉപയോഗിക്കുക. കുളിക്കരുത്, ഡിയോ സ്പ്രേ ഉപയോഗിക്കുക.
8) അതിഥികളുടെ മുന്‍പില്‍വച്ചു വിമാന കമ്പനിയുടെ ഓഫീസില്‍ വിളിച്ചു തിരിച്ചുപോകാനുള്ള വിമാനത്തെ പറ്റി അന്വഷിക്കുക.
9) ഭവന സന്ദര്‍ശനത്തിനു പോകുമ്പൊള്‍ കാപ്പിയും ചായയും കുടിക്കരുത്. അവര്‍ നിര്‍ബന്ധിക്കുകയാണ് എങ്കില്‍ ഒരു ലൈറ്റ് കട്ടന്‍കാപ്പി ആകാം. മിനറല്‍ വാട്ടറിന്‍റെ ഒരു കുപ്പി എപ്പോഴും കൂടെ കരുതുക.
10) ഫോണ്‍ എടുത്താല്‍ ഹലോ എന്നു പറയരുത് 'ഹേയ്' എന്നേ പറയാവൂ. ടാക്സിക്കു 'കാബ്' എന്നും ചോക്കലേട്ടിനു 'ക്യാണ്ടി' എന്നും ബിസ്ക്കട്ടിന് 'കുക്കി' എന്നും പറയുക. നാടിനു സംഭവിച്ച പുരോഗതികള്‍ ഒന്നും ഒരു സംഭവമേ അല്ല എന്ന രീതിയില്‍ സംസാരിക്കുക കൂടി ചെയ്‌താല്‍ സംഗതി ക്ലീന്‍..

Subscribe to:
Comments (Atom)